10:54pm 08 September 2026
NEWS
ചെങ്ങന്നൂർ നഗരസഭ പദ്ധതി നിർവഹണത്തിൽ സംസ്ഥാന തലത്തിൽ ഒന്നാമത്
19/03/2026  06:21 PM IST
nila
ചെങ്ങന്നൂർ നഗരസഭ പദ്ധതി നിർവഹണത്തിൽ സംസ്ഥാന തലത്തിൽ ഒന്നാമത്.


ചെങ്ങന്നൂർ. 2025 - 26 വർഷത്തെ വാർഷിക പദ്ധതി നിർവഹണത്തിൽ ഇനിയും 10 ദിവസം ബാക്കി നിൽക്കെ 68. 23% ഓടെ സംസ്ഥാനതലത്തിൽ  ഒന്നാമത് ആയി ചെങ്ങന്നൂർ നഗരസഭ. ആകെ 5.32 കോടി പ്ലാൻ ഫണ്ട്‌ ലഭ്യമായതിൽ 3.63 കോടി നിലവിൽ ചിലവഴിച്ചു. ട്രഷറി നിയന്ത്രണം നിലവിൽ ഉള്ളതിനാൽ ട്രഷറിയിൽ ക്യുവിൽ ഉള്ള ബില്ലുകൾ കൂടി മാറാൻ ഉള്ളപ്പോൾ ആണ് ഈ സ്ഥിതി.   അത് ക്ലിയർ ആകുമ്പോൾ ഈ വർഷം 90% ഫണ്ടും വിനിയോഗിക്കാൻ നഗരസഭക്ക് കഴിയും. 

 61% ത്തോടെ കുന്നംകുളം നഗരസഭ യാണ് രണ്ടാം സ്ഥാനത്ത്. ആലപ്പുഴ ജില്ലയിൽ ചേർത്തല നഗരസഭ 8 ആം സ്ഥാനത്തും ആലപ്പുഴ നഗരസഭ 25 ആം സ്ഥാനത്തും ആണ് നിലവിൽ ഉള്ളത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img